മുംബൈയില്‍ രണ്ട് മെട്രൊ പദ്ധതികള്‍ കൂടി തുറന്നു

ആകെ പ്രവര്‍ത്തനസജ്ജമായത് 101 കിലോമീറ്റര്‍ മെട്രൊ
Two more metro projects inaugurated in Mumbai

മുംബൈയില്‍ രണ്ട് മെട്രൊ പദ്ധതികള്‍ കൂടി തുറന്നു

Updated on

മുംബൈ : ദഹിസര്‍ ഈസ്റ്റിനെ കാശിഗാവുമായി ബന്ധിപ്പിക്കുന്ന മെട്രോ ലൈന്‍ ഒന്‍പതിന്‍റെയും മാന്‍ഖുര്‍ദിലെ മാണ്ഡളെയെയും ഡിഎന്‍നഗറിനെയും ബന്ധിപ്പിക്കുന്ന മെട്രൊ ലൈന്‍ രണ്ട് ബിയുടെ ആദ്യഘട്ടവും പ്രവര്‍ത്തനസജ്ജമായി. ബുധനാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്കായി പാത തുറന്ന് നല്‍കിയത്. മെട്രൊ ലൈന്‍ ഒന്‍പതിന്‍റെ ഉദ്ഘാടനത്തോടെ മുംബൈ നഗരത്തിലെ പ്രാന്തപ്രദേശവും താനെ നഗരത്തിന്റെ ഒരുഭാഗവും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള മെട്രോ ബന്ധമാണ് യാഥാര്‍ഥ്യമായത്.

മുംബൈയിലെ ഹാര്‍ബര്‍ ലൈനില്‍ മെട്രൊ ലൈന്‍ രണ്ട് ബിയുടെ ആദ്യഘട്ടം മാണ്ഡളെ മുതല്‍ ചെമ്പൂര്‍ വരെയാണ്. രണ്ട് സര്‍വീസുകളും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌തെങ്കിലും ഇന്നലെ മുതലാണ് രണ്ട് ലൈനുകളിലും പതിവ് സര്‍വീസുകള്‍ ആരംഭിച്ചത് ഇതോടെ മുംബൈയില്‍ പ്രവര്‍ത്തനക്ഷമമായ ആറ് മെട്രൊ ലൈനുകളെന്ന നേട്ടം സ്വന്തമാക്കി.

101 കിലോമീറ്ററാണ് മെട്രൊ ആകെ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 200 കിലോമീറ്ററിലധികം ദൈര്‍ഘ്യത്തില്‍ മുംബൈയിലെ മെട്രൊ ശൃംഖല വികസിക്കും. 2030ല്‍ ഇത് 300 കിലോമീറ്ററായി ഉയരും.

മെട്രൊ ലൈന്‍ ഒന്ന് (ഘാട്കോപര്‍ -അന്ധേരി- വെര്‍സോവ) ലൈന്‍ രണ്ട് എ (അന്ധേരി വെസ്റ്റ് -ദഹിസര്‍ ഈസ്റ്റ്) ലൈന്‍ ഏഴ് (ദഹിസര്‍ ഈസ്റ്റ്, -അന്ധേരി ഈസ്റ്റ്), അക്വാ ലൈന്‍ (കൊളാബ -ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്- സീപ്സ്) എന്നിവയ്ക്ക് പുറമേയാണ് ഇപ്പോള്‍ റണ്ട് മെട്രൊ ലൈനുകളുടെ ആദ്യഘട്ടം കൂടി ഉദ്ഘാടനം ചെയ്തത്.

മെട്രൊ ലൈന്‍ ഒന്‍പതിന്‍റെ ആദ്യഘട്ടത്തില്‍ ദഹിസര്‍ ഈസ്റ്റ്, പാണ്ഡുരംഗ്വാഡി, മിരഗാവ്, കാശിഗാവ് എന്നീ നാല് സ്റ്റേഷനുകളുള്ള 5.6 കിലോമീറ്റര്‍ എലിവേറ്റഡ് പാതയാണ്. മീരാഭയന്ദറിലെ സായ് ബാബ നഗറിനും സുഭാഷ് ചന്ദ്രബോസ് മൈതാനിനുമിടയിലുള്ള രണ്ടാം ഘട്ടത്തിന്‍റെ 96 ശതമാനം ജോലികള്‍ പൂര്‍ത്തിയായതായും ഈ വര്‍ഷാവസാനം പാത പൂര്‍ണമായും തുറക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com