തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ സഞ്ജയ് കുമാറിന്‍റെ പേരില്‍ കേസെടുത്തു

മഹാരാഷ്ട്രയിലെ വോട്ടർമാരുടെ എണ്ണത്തെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയെന്നാരോപിച്ച് നാഗ്പുരിലും നാസിക്കിലുമാണ് കേസെടുത്തിരിക്കുന്നത്

Two cases filed against election analyst Sanjay Kumar

സഞ്ജയ് കുമാറിന്റെപേരില്‍ രണ്ടുകേസ്

Updated on

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് നിയമസഭാമണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധന്‍ സഞ്ജയ് കുമാറിന്റെപേരില്‍ രണ്ടുകേസ് രജിസ്റ്റര്‍ ചെയ്തു. നാഗ്പുര്‍, നാസിക് ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹിംഗ്ന നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് നാഗ്പുര്‍ ജില്ലയിലെ രാംടെക് തഹസില്‍ദാര്‍ നല്‍കിയ പരാതിയിലാണ് കുമാറിന്‍റെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന, പൊതുതാത്പര്യത്തിന് വിരുദ്ധമായ പ്രസ്താവനകള്‍, പൊതുപ്രവര്‍ത്തകന് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com