ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സെപ്റ്റംബർ 6 ന്

വൈകിട്ട് 4 മുതല്‍
Sree Krishna Jayanthi Shobhayatra Tomorrow

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സെപ്റ്റംബർ 6 ന്

Updated on

പന്‍വേല്‍: പന്‍വേല്‍ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സെപ്റ്റംബര്‍ 6 നടത്തും. വൈകിട്ട് 4ന് ന്യൂ പന്‍വേല്‍ സെക്ടര്‍ 1-സിയിലെ ശ്രീ ബാലാജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ന്യൂ പന്‍വേല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും.

നാസിക് ഢോള്‍, കാവിക്കൊടികളേന്തിയ യുവാക്കള്‍, രാധാ-കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍, യദുകുല വേഷധാരികള്‍, മറാത്തി നൃത്തസംഘങ്ങള്‍ എന്നിവ ശോഭായാത്രയ്ക്ക് മാറ്റുകൂട്ടും. പ്രത്യേകം അലങ്കരിച്ച രഥത്തില്‍ ശ്രീകൃഷ്ണനെയും രാധയെയും ആനയിക്കും. ബാലഗോകുലം ലോഗോ ആലേഖനം ചെയ്ത വര്‍ണാഭമായ കുടകളേന്തിയ കുട്ടികള്‍, വിവിധ നൃത്തസംഘങ്ങളുടെ സ്‌പോട്ട് ഡാന്‍സ്, ടാബ്ലോകള്‍ എന്നിവയും ശോഭായാത്രയുടെ ആകര്‍ഷണങ്ങളായിരിക്കും.‌

ശോഭായാത്ര കടന്നുപോകുന്ന വഴികളില്‍ പന്‍വേല്‍ ആര്‍.സി. ചര്‍ച്ച്, എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. പന്‍വേല്‍ തുടങ്ങിയ സാമുദായിക സംഘടനകളും പന്‍വേല്‍ എം.എല്‍.എ., കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രയ്ക്ക് സ്വീകരണം നല്‍കും.

logo
Metro Vaartha
www.metrovaartha.com