"ഞങ്ങൾ മികച്ച വിജയം കൈവരിക്കും''; സഞ്ജയ് റാവത്ത്

തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാനാണ് തീരുമാനം.
Sanjay Rawat
Sanjay Rawat
Updated on

മുംബൈ: എംവിഎയുടെ സീറ്റ് പങ്കിടൽ ഫോർമുലയ്ക്ക് അന്തിമരൂപമായെന്നും സഖ്യം മികച്ച വിജയം കൈവരിക്കുമെന്നും ശിവസേന (യുബിടി) വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ കീഴിലുള്ള സഖ്യത്തെ നേരിടാൻ മഹാ വികാസ് അഘാഡി (എംവിഎ) പദ്ധതി ഞങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാനാണ് തീരുമാനം. സീറ്റ് വിഭജനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വേണ്ടെന്നും ഞങ്ങൾ തീരുമാനിച്ചു,” മാതോശ്രീയിൽ നടന്ന എം‌വി‌എ പങ്കാളികളുടെ മീറ്റിംഗിനെക്കുറിച്ച് വിശദീകരിക്കവെ റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിജയിക്കാൻ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറാണ്, ”സീറ്റ് പങ്കിടൽ ഫോർമുല കൂടുതൽ വിവരിക്കുന്നതിനിടയിൽ റാവത്ത് പറഞ്ഞു.

എം വി എ ശക്തമാണ്. കോൺഗ്രസ്, എൻസിപി, ശിവസേന (യുബിടി) സഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നും ഏതെങ്കിലും പ്രത്യേക സീറ്റിൽ വാശി പിടിക്കേണ്ടതില്ലെന്നുമാണ് മൂന്ന് പാർട്ടികളുടെയും നേതാക്കളുടെ തീരുമാനം.നമ്മൾ മത്സരിച്ച് ജയിക്കും. ”റൗത്ത് കൂട്ടിച്ചേർത്തു

മുംബൈ യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനും മുനിസിപ്പൽ തെരഞ്ഞെടുപ്പുകളും ചന്ദ്രാപൂരിലെയും പൂനെയിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളും നടത്താത്തതിനെയും അദ്ദേഹം വിമർശിച്ചു. ശിവസേന (യുബിടി) വിജയിക്കുമെന്ന് സർക്കാർ ഭയപ്പെടുന്നതിനാൽ തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്നും രൗത് പറഞ്ഞു.അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകുന്നത് എന്നും അദ്ദേഹം ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com