രാജ് താക്കറെയുടെ വസതിയിലെത്തി ഉദ്ധവും ഫഡ്‌നാവിസും ഷിന്‍ഡെയും

ഉദ്ധവ് താക്കറെ ശിവതീര്‍ഥയിലെത്തുന്നത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം

Uddhav, Fadnavis and Shinde reach Raj Thackeray's residence

രാജ് താക്കറെയുടെ വസതിയിലെത്തി ഉദ്ധവും ഫഡ്‌നാവിസും ഷിന്‍ഡെയും

Updated on

മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവനും ബന്ധുവുമായ രാജ് താക്കറെയുടെ വസതിയിലെത്തി ശിവസേന (യുബിടി) തലവന്‍ ഉദ്ദവ് താക്കറെ. ഇരുപത് വര്‍ഷത്തെ പിണക്കങ്ങള്‍ മറന്ന് ഇരുവരും കൈ കൊടുത്തതോടെയാണ് ഗണേശപൂജയ്ക്കായി കുടുംബസമേതം ദാദറിലെ ശിവതീര്‍ഥയില്‍ ഉദ്ധവ് എത്തിയത്.

ഭാര്യ രശ്മിയ്ക്കും മക്കളായ ആദിത്യ, തേജസ് എന്നിവര്‍ക്കൊപ്പമാണ് ഉദ്ധവ് താക്കറെ എത്തിയത്. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിച്ച് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ബലം പകരുന്നതാണ് സന്ദര്‍ശനം

ഉദ്ധവിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ഫഡ്‌നാവിസിന്‌റെ രാജിന്‍റെ വസതിയില്‍ എത്തി പൂജകളില്‍ പങ്കെടുത്തു. സൗഹൃദസന്ദര്‍ശനമാണിതെന്നാണ് പ്രതികരണം.വ്യാഴാഴ്ച ഏറ്റവും ഒടുവിലായി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും എത്തി. താന്‍ കഴിഞ്ഞ വര്‍ഷവും ഇവിടെയെത്തിയതാണെന്നാണ് ഷിന്‍ഡെയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com