ഒരിക്കൽ മോദിയെ പിന്തുണച്ചതിന് പശ്ചാത്താപം തോന്നുന്നു: വോട്ടര്‍മാരോട് മാപ്പും ചോദിച്ച് ഉദ്ധവ് താക്കറെ

2019-ൽ തൻ്റെ സർക്കാർ വീണുപോയ സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ച താക്കറെ ശിവസേന യഥാര്‍ഥത്തില്‍ ആരുടേതാണെന്ന് സുപ്രിംകോടതി ഇതുവരെ പ്രസ്താവിച്ചിട്ടില്ലെന്നും പറഞ്ഞു
uddhav thackeray about pm modi
uddhav thackeray about pm modi

മുംബൈ: ഒരു സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചതിന് വോട്ടര്‍മാരോട് മാപ്പ് പറഞ്ഞ് ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ.ഹട്കനംഗലെ മണ്ഡലത്തിലെ സേന സ്ഥാനാർഥി സത്യജിത് പാട്ടീലിനെ പിന്തുണച്ച് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഇചൽകരഞ്ചിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019-ൽ തൻ്റെ സർക്കാർ വീണുപോയ സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ച താക്കറെ ശിവസേന യഥാര്‍ഥത്തില്‍ ആരുടേതാണെന്ന് സുപ്രിംകോടതി ഇതുവരെ പ്രസ്താവിച്ചിട്ടില്ലെന്നും പറഞ്ഞു. ''തെരഞ്ഞെടുപ്പ് കമ്മീഷനും മധ്യസ്ഥനും ബിജെപിയുടെ സേവകരാണ്. അവര്‍ അവരുടെ വിധി പറഞ്ഞു'' . “ഇപ്പോൾ പ്രധാനമന്ത്രി മോദി ഞങ്ങളെ വ്യാജ ശിവസേന എന്ന് വിളിക്കുമ്പോൾ, അദ്ദേഹം കോടതിയിൽ സമ്മർദ്ദം ചെലുത്തുകയാണ്,” താക്കറെ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുമായി കൈകോർക്കാൻ ആരും തയ്യാറാകാതിരുന്നപ്പോൾ ശിവസേനയുമായി സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും കാവി പാർട്ടി, എല്ലാം നൽകിയ ഒരു സർക്കാരിനെ താഴെയിറക്കി. 2022 ജൂണിലെ തൻ്റെ സർക്കാരിൻ്റെ പതനത്തെ പരാമർശിച്ച് താക്കറെ വിശദീകരിച്ചു.

നരേന്ദ്ര മോദിക്ക് വേണ്ടി പണ്ട് വോട്ട് ചോദിച്ചതിന് ഞാൻ മാപ്പ് ചോദിക്കുന്നുവെന്നും അതിൽ ഇപ്പോൾ പശ്ചാതപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു."കാരണം മോഡി സർക്കാർ മഹാരാഷ്ട്രയെ വഞ്ചിച്ചു''. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശിവസേനയെ ഉപയോഗിച്ചുവെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താൻ ബി.ജെ.പി തന്ത്രം മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു. "നിങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസൈനികരെ ഉപയോഗിച്ചു, എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥികളെ തോൽപിച്ചു. അതിനുള്ള പ്രതികാരം ചെയ്യാനാണ് ഞാൻ വന്നത്," 2019ൽ ബി.ജെ.പിയുമായി വേർപിരിഞ്ഞ താക്കറെ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com