
മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ബിജെപിയെയും വോട്ടെടുപ്പ് നടത്താൻ വെല്ലുവിളിച് വീണ്ടും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനെ വഞ്ചകനെന്ന് വിളിച്ച അദ്ദേഹം തന്റെ പാർട്ടി പ്രവർത്തകരുടെ തീവ്രമായ പ്രത്യയശാസ്ത്ര പ്രതിബദ്ധതയെ ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും പറഞ്ഞു.
മുംബൈയിൽ മറാത്തി രാജ് ഭാഷാ ദിന ചടങ്ങിനിടെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ഷിൻഡെക്കെതിരെ ആക്രമണം നടത്തിയത്. മുംബൈയിലെ സർക്കാർ ജോലികളിലും സ്വകാര്യ ജോലികളിലും മറാത്തി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ശിവസേനയുടെ പഴയ സംഘടനയായ സ്ഥാനി ലോകാധികാര സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഉദ്ധവ് തന്‍റെ പ്രസംഗത്തിൽ പറഞ്ഞു, "ഈ ശരീരം മുഴുവൻ മറാത്തി യുവാക്കൾക്ക് ആദരവ് നൽകിയിട്ടുണ്ട്. ദിവാകർ റൗട്ടെയെപ്പോലുള്ളവർ ഈ സംഘടന കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്തു. ഇതാണ് ശിവസേനയുടെ ശക്തി. കഠിനാധ്വാനികളായ പ്രവർത്തകരാണ് യഥാർത്ഥ ശിവസൈനിക്, ആരാണ് പാർട്ടിയെ മോഷ്ടിച്ചത് എല്ലാവർക്കും അറിയാം” അദ്ദേഹം ഷിൻഡെയെ പരിഹസിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, "ഇത് ഏറ്റവും വലിയ പോരാട്ടമാണ്, നമ്മൾ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും, പ്രവർത്തകർ തരുന്ന ഊർജ്ജമാണ് ശക്തി. ഇനിയും ഉയർത്തേഴ്ത്തന്നെൾക്കും,വിജയിക്കും.എല്ലാ പ്രവർത്തകരും ഈ പോരാട്ടത്തിന് തയ്യാറാകണം. ജനങ്ങൾ നമുക്കൊപ്പമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഈ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണ്. ," അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയുടെയും മറാഠി മാണുസ് ന്‍റെയും (മനുഷ്യർ) ഒന്നാം നമ്പർ ശത്രുവാണ് ഇവർ ഇരുകൂട്ടരും."ഇവർ മതത്തിന്‍റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്,കുറച്ചു കാലം ഇത് വിജയിച്ചു എന്ന് വരും.പക്ഷെ എല്ലാ കാലവും ഇങ്ങനെ ആയിരിക്കില്ല.ആരാണ് നമ്മുടെ യഥാർത്ഥ ശത്രുവെന്ന് നമ്മൾ മറക്കരുത്." താക്കറെ പറഞ്ഞു
മുഖ്യമന്ത്രി ഷിൻഡെയ്ക്കും സംഘത്തിനും പാർട്ടിയുടെ പേരും ചിഹ്നവും മോഷ്ടിക്കാമെന്നും എന്നാൽ ശിവസേനയുടെ പ്രത്യയശാസ്ത്രം മോഷ്ടിക്കാൻ കഴിയില്ലെന്നും താക്കറെ ആവർത്തിച്ചു.