
മുംബൈ: സംസ്ഥാനത്ത് ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾക്ക് നാണമുണ്ടെങ്കിൽ ഇവിഎമ്മുകൾ മാറ്റിവെക്കുക, ധൈര്യം ഉണ്ടെങ്കിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുക, ഹിന്ദു-മുസ്ലിം ശത്രുത പ്രചരിപ്പിക്കുന്ന ആർക്കും ഹിന്ദുവായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.