തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പു കമ്മിഷണറെ സസ്‌പെന്‍ഡ് ചെയ്യണം
Uddhav Thackeray against Election Commission

ഉദ്ധവ് താക്കറെ

Updated on

മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ജനാധിപത്യത്തെ കൊലപ്പെടുത്താനുള്ള ശ്രമമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം മേധാവി ഉദ്ധവ് താക്കറെ ആരോപിച്ചു.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. വലിയ വിവാദങ്ങളാണ് തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയില്‍ രൂപപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പു കമ്മിഷന്‍ ഭരണഘടനാ വിരുദ്ധസ്ഥാപനമാണെന്ന് ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മിഷനും സര്‍ക്കാരും തമ്മില്‍ ഒത്തുകളിയുണ്ടെന്ന് ആരോപിച്ച അദ്ദേഹം, എസ്ഇസി കമ്മിഷണര്‍ ദിനേശ് വാഗ്മേരെയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com