ഉദ്ധവ് താക്കറെയും രജനികാന്തും കൂടിക്കാഴ്ച നടത്തി

താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മക്കളായ ആദിത്യ താക്കറെ, തേജസ് താക്കറെ, എന്നിവർ താരത്തെ പൂക്കളും ഷാളും നൽകി സ്വീകരിച്ചു
ഉദ്ധവ് താക്കറെയും രജനികാന്തും കൂടിക്കാഴ്ച നടത്തി
Updated on

മുംബൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞ ദിവസം ബാന്ദ്ര ഈസ്റ്റിലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുടെ ബംഗ്ലാവായ മാതോശ്രീ സന്ദർശിച്ചു. ഇരുവരും ഒരു മണിക്കൂറിലേറെ നേരം സംസാരിച്ചതായി റിപ്പോർട്ടുകൾ."ഇത് ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു, വേറെ ഒന്നും തന്നെ ഇതിൽ കരുതേണ്ടതില്ല," ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ എംപി അരവിന്ദ് സാവന്ത് ഇപ്രകാരമാണ് ഈ കൂടികാഴ്ചയെ പറ്റി മാധ്യമങ്ങളോട് പറഞ്ഞത്.ഇങ്ങനെയാണെങ്കിലും രാഷ്ട്രീയ കാര്യങ്ങൾ ഇരുവരും സംസാരിച്ചു വെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്.

വെള്ളിയാഴ്ച വാങ്കഡെയിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം താരം കണ്ടിരുന്നുവെന്നും ശനിയാഴ്ച താക്കറെയെ കാണാനുള്ള അവസരം സാവന്ത് ആണ് ഒരുക്കിയത് എന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മക്കളായ ആദിത്യ താക്കറെ, തേജസ് താക്കറെ, എന്നിവർ താരത്തെ പൂക്കളും ഷാളും നൽകി സ്വീകരിച്ചു. ശിവസേനാ മേധാവി ബാൽ താക്കറെയെയും രജനികാന്തും തമ്മിൽ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

മഹാരാഷ്ട്രക്കാരനായ ഇതിഹാസ നടന്റെ കടുത്ത ആരാധകനായിരുന്നു അന്തരിച്ച സേനാ നേതാവ്. മാതോശ്രീയിൽ ഒരിക്കൽ കൂടി നടനെ സ്വീകരിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് ശനിയാഴ്ച കൂടിക്കാഴ്ചയ്ക്ക് ശേഷം ആദിത്യ ട്വീറ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com