ജനാധിപത്യം സുപ്രീം കോടതിയില്‍ മരിച്ച് വീഴുന്ന സാഹചര്യം സൃഷ്ടിക്കരുത്: ഉദ്ധവ് താക്കറെ

പാര്‍ട്ടി ചിഹ്ന കേസില്‍ അന്തിമ വാദം ഉടന്‍ നടത്തണം
Uddhav Thackeray: Don't create a situation where democracy dies in the Supreme Court
ഉദ്ധവ് താക്കറെ
Updated on

മുംബൈ : ശിവസേന പിളര്‍ന്നതിനു പിന്നാലെ പാര്‍ട്ടിയുടെ ചിഹ്നം ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചതിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ അന്തിമവാദം നീളാന്‍ അനുവദിക്കരുതെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ബാല്‍താക്കറെയും സഹോദരന്‍ ശ്രീകാന്ത് താക്കറെയും ചേര്‍ന്ന് ആരംഭിച്ച മാര്‍മിക് വാരികയുടെ 65-ാമത് വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം സുപ്രീംകോടതിയില്‍ മരിച്ചുവീഴുന്ന സാഹചര്യം സൃഷ്ടിക്കരുത്. കേസ് കോടതിയിലെത്തിയിട്ട് വര്‍ഷം നാലാകുന്നു. നീതി ലഭിച്ചില്ലെങ്കില്‍ ജനാധിപത്യം മരിക്കും.

അതിനാല്‍ അത് ഏത് ബെഞ്ചായാലും ദയവായി ഹര്‍ജിയില്‍ വേഗം തീര്‍പ്പ് കല്പിക്കണം. കൂപ്പുകൈകളോടെയുള്ള തന്റെ അഭ്യര്‍ഥനയാണിതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com