
മുംബൈ: ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ ഇന്ന് വൈകുന്നേരം രത്‌നഗിരിയിലെ ഖേഡിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കയവേ യാണ് ഇക്കാര്യം പറഞ്ഞത്."തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാര്യത്തിൽ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അടിമകളാണ്,"അദ്ദേഹം പറഞ്ഞു.
ചിഹ്നവും പേരും നഷ്ട്ടപെട്ടശേഷമുള്ള ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേന വിഭാഗത്തിന്‍റെ ആദ്യ റാലി ആയിരുന്നു ഇത്. "വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് പോകാൻ ഈ സർക്കാർ അനുവദിക്കുന്നു. ഈ സർക്കാർ വന്നതിന് ശേഷം മഹാരാഷ്ട്രയിലേക്ക് വരേണ്ട മിക്ക വ്യവസായങ്ങളും ഗുജറാത്തിലേക്ക് പോയി. കാരണം അവിടെ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു വ്യവസായം കർണാടകയിലേക്ക് പോയതായി കേൾക്കുന്നു, കാരണം ഇപ്പോൾ ഇനി അവിടെ തിരഞ്ഞെടുപ്പ് ഉണ്ട്."അദ്ദേഹം കൂട്ടിച്ചേർത്തു
നിലവിലുള്ള സേനയിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സേനാ വിഭാഗത്തിന് ഖേഡ് സമ്മേളനം വലിയ ശക്തിപ്രകടനം ആയിരുന്നു.നൂറുകണക്കിന് പ്രവർത്തകരാണ് മുംബൈയിൽ നിന്നും പോലും ഈ റാലിയിൽ പങ്കെടുക്കാൻ എത്തിയത്.യോഗത്തിൽ ഉദ്ധവ് ബിജെപിയെയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയെയും ശക്തമായ ഭാഷയിൽ വിമർശിച്ച താക്കറെ തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ ശിവസേനയെന്ന് പറഞ്ഞു.
പൊതു റാലി നടത്തിയ കൊങ്കൺ മേഖലയാണ് ശിവസേനയുടെ പരമ്പരാഗത ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നത്. പക്ഷേ ഷിൻഡെ വിഭാഗത്തിൽ ചേർന്ന രാംദാസ് കദം, ദീപക് കേസാർക്കർ, ഭരത് ഗോഗവാലെ, ഉദയ് സാമന്ത് എന്നിവരുൾപ്പെടെ ഈ മേഖലയിൽ നിന്നുള്ള ഏതാനും മുതിർന്ന പാർട്ടി നേതാക്കളുടെ കൂറുമാറ്റം മേഖലയിലെ ഉദ്ധവ് വിഭാഗത്തിന്റെ അടിത്തറ തകർത്തു.പക്ഷേ ഇന്നത്തെ റാലിയിൽ ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. ഈ ജന പങ്കാളിത്തം ഉദ്ധവ് വിഭാഗത്തിന് വലിയൊരു ഊർജ്ജം നൽകിയതായി രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നു.