ലോക്സഭാ തെരഞ്ഞെടുപ്പ്: വിശ്വസ്തരെ പാർട്ടിയുടെ തലപ്പത്ത് നിയമിച്ച് ഉദ്ധവ് താക്കറെ

ശിവസേനയിലെ പിളർപ്പിനെ തുടർന്ന് പാർട്ടിയെ പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ.
ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വസ്തരായ ആറ് നേതാക്കളെ പാർട്ടിയുടെ തലപ്പത്ത് നിയമിച്ച് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. പാർട്ടി തലവൻ എന്ന സ്ഥാനം കഴിഞ്ഞാൽ പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമാണിത്. തിങ്കളാഴ്ചയാണ് സംഘടനയെ പുനഃസംഘടിപ്പിച്ചത്.

ശിവസേനയിലെ പിളർപ്പിനെ തുടർന്ന് പാർട്ടിയെ പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ. ശിവസേനയുടെ (യുബിടി) പുതിയ ദേശീയ എക്സിക്യൂട്ടീവിനെയും പ്രഖ്യാപിച്ചു.കൂടാതെ അദ്ദേഹം ആറ് പുതിയ നേതാക്കളെ പരിചയപ്പെടുത്തി.

എംപിമാരായ വിനായക് റാവുത്ത്, അനിൽ ദേശായി, രാജൻ വിചാരെ,എംഎൽഎമാരായ സുനിൽ പ്രഭു, രവീന്ദ്ര വയ്കർ, എംഎൽസി അനിൽ പരബ്. ഈ നേതാക്കളെ കൂടാതെ ആദിത്യ താക്കറെയുമായി അടുപ്പമുള്ളവരെന്ന് കരുതപ്പെടുന്ന യുവനേതാക്കളായ വരുൺ സർദേശായി, സായിനാഥ് ദുർഗെ എന്നിവർക്കും പുതിയ എക്‌സിക്യൂട്ടീവിൽ ഇടം ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ, ശിവസേനയുടെ (യുബിടി) ദേശീയ എക്‌സിക്യൂട്ടീവിൽ 10 ഡെപ്യൂട്ടി നേതാക്കളും 3 സെക്രട്ടറിമാരും 3 സംഘടനാ മന്ത്രിമാരും ഉൾപ്പെടെ ആകെ 16 നേതാക്കളാണുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com