കാര്‍ഷിക വായ്പ എഴുതി തള്ളണമെന്ന് ഉദ്ധവ് താക്കറെ

പ്രത്യേക നിയമസഭാ സമ്മേളനം വേണമെന്നും മുന്‍മുഖ്യമന്ത്രി.
Uddhav Thackeray wants farm loans waived
ഉദ്ധവ് താക്കറെ
Updated on

മുംബൈ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 20 മുതല്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വലിയ കൃഷിനാശം മേഖലയില്‍ ഉണ്ടായതിന് പിന്നാലെയാണ് കാര്‍ഷിക വായ്പ എഴുതി തള്ളണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടത്.

കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും എടുക്കും കൃഷിഭൂമി പഴയത് പോലെയാക്കാനെന്നും ഉദ്ധവ് ചൂണ്ടിക്കാണിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com