നിർദിഷ്ട ഓയിൽ റിഫൈനറി പദ്ധതിക്കെതിരായ പ്രതിഷേധം; ഉദ്ധവ് താക്കറെ ബർസു ഗ്രാമം സന്ദർശിക്കും

അടുത്ത ആഴ്ചയാണ് അദ്ദേഹം സന്ദർശനത്തിനെത്തുക
നിർദിഷ്ട ഓയിൽ റിഫൈനറി പദ്ധതിക്കെതിരായ പ്രതിഷേധം; ഉദ്ധവ് താക്കറെ ബർസു ഗ്രാമം സന്ദർശിക്കും

മുംബൈ: നിർദിഷ്ട എണ്ണ ശുദ്ധീകരണശാലയ്‌ക്കെതിരായ പ്രദേശവാസികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ രത്‌നഗിരി ജില്ലയിലെ ബർസു ഗ്രാമം സന്ദർശിക്കുമെന്ന് പാർട്ടി എംപി വിനായക് റാവത്ത് അറിയിച്ചു. അടുത്ത ആഴ്ചയാണ് അദ്ദേഹം സന്ദർശനത്തിനെത്തുക. ലോക്‌സഭയിൽ സിന്ധുദുർഗ്-രത്‌നഗിരി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന റാവത്ത് പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണെന്നും പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെപ്പോലും തടയുകയാണെന്നും ആരോപിച്ചു.

റിഫൈനറിക്കെതിരായ പ്രതിഷേധം പുതിയതല്ല. അവർ പദ്ധതിക്കെതിരെ സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും നിരവധി തവണ വിശദമായി കത്തെഴുതുകയും അധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നിട്ടും യാതൊരു ആശ്വാസവും നൽകിയിട്ടില്ല. അധികാരികൾ സമരക്കാരുമായി സംസാരിക്കണം, പക്ഷേ സർക്കാർ ഒരു ചർച്ച നടത്താതെ ഓടുകയാണെന്നും റാവത്ത് പറഞ്ഞു.

ബർസു, സോൾഗാവ് പ്രദേശങ്ങളിൽ റോഡ് തടഞ്ഞതിനും സർക്കാർ വാഹനങ്ങൾ റിഫൈനറിയുടെ നിർദ്ദിഷ്ട സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ചതിനും 111-ലധികം പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൂടുതൽ പേരും സ്ത്രീകളാണ്. തീരദേശ കൊങ്കൺ മേഖലയിലെ ദുർബലമായ ജൈവവൈവിധ്യത്തെ മെഗാ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും, തങ്ങളുടെ ഉപജീവനത്തിന് തടസമാകുമെന്നും പ്രദേശവാസികൾ ഭയപ്പെടുന്നു. പ്രതിപക്ഷമായ ശിവസേന (യുബിടി) പ്രദേശവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രതിഷേധക്കാർക്കെതിരായ “ക്രൂരതകൾ” ഉടൻ അവസാനിപ്പിക്കണമെന്ന് എം പി റാവത്ത് ആവശ്യപ്പെട്ടിരുന്നു. നിർദിഷ്ട റിഫൈനറിക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com