ഉദ്ധവിന് വീണ്ടും തിരിച്ചടി; ഏറ്റവും വിശ്വസ്തന്‍റെ മകൻ ഷിൻഡെ ഗ്രൂപ്പിൽ

ബാലാസാഹേബ് താക്കറെയുടെ മാതൃകയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഭൂഷണെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു
ഉദ്ധവിന് വീണ്ടും തിരിച്ചടി; ഏറ്റവും വിശ്വസ്തന്‍റെ മകൻ ഷിൻഡെ ഗ്രൂപ്പിൽ

മുംബൈ: ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി സുഭാഷ് ദേശായിയുടെ മകൻ ഭൂഷൺ ദേശായി ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ഇത് ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയുടെ പാർട്ടിയിലെ പുതിയ അംഗമായ ഭൂഷൺ ദേശായി പറഞ്ഞു. മുൻ മഹാ വികാസ് അഘാഡി സർക്കാരിൽ പിതാവ് വ്യവസായ മന്ത്രിയായിരിക്കെ, അഴിമതി ആരോപണങ്ങളുടെ പേരിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഭൂഷൺ ബിജെപിയുടെ ആരോപണം നേരിട്ടിരുന്നു.

“ബാലാസാഹേബ് താക്കറെ എന്‍റെ ആരാധ്യനാണ്. ഏകനാഥ് ഷിൻഡെയുടെ പ്രവർത്തനം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു ശിവസൈനികനിൽ നിന്ന് ബാലാസാഹേബ് പ്രതീക്ഷിക്കുന്നതുപോലെ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോടൊപ്പം ചേരാൻ തീരുമാനിച്ചത്,” ഭൂഷൺ പറഞ്ഞു. തന്‍റെ തീരുമാനത്തെക്കുറിച്ച് പിതാവിന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, “അദ്ദേഹം (സുഭാഷ് ദേശായി) ഒരു വ്യത്യസ്ത വ്യക്തിയാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ അഭിപ്രായങ്ങളുണ്ട്, എനിക്ക് എന്‍റേതും ഉണ്ട്." ഭൂഷൺ പറഞ്ഞു.

ബാലാസാഹേബ് താക്കറെയുടെ മാതൃകയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഭൂഷണെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്ന അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വർഷങ്ങളോളം അധികാരത്തിലിരുന്നിട്ടും മുംബൈയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ഉദ്ധവ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ബാൽ താക്കറെയുമായി അടുത്ത ബന്ധമുള്ള സുഭാഷ് ദേശായി ഉദ്ധവ് താക്കറെയുമായി അതേ ബന്ധം നിലനിർത്തിയിരുന്നു. വ്യവസായികളിൽ നിന്നും പണം തട്ടിയെടുത്തതായി ഭൂഷൺ ദേശായിക്കെതിരെ കുറച്ചു മാസങ്ങൾക്കു മുമ്പ ബിജെപി എംഎൽസി പ്രസാദ് ലാഡ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com