താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷൻ വാര്‍ഷികാഘോഷം

ഫെബ്രുവരി 8ന് വൈകിട്ട് 5.30 മുതല്‍
Thane Vrindavan Kairali Cultural Association's anniversary celebration

താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷികാഘോഷം

Updated on

മുംബൈ:താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷികാഘോഷം ഫെബ്രുവരി 8ന് വിവിധ പരിപാടികളോടെ

ശ്രീരംഗ് സ്‌കൂള്‍ ഹാളില്‍ നടത്തും. വൈകിട്ട് 5.30 ന് തുടങ്ങുന്ന ആഘോഷപരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് എം. ആര്‍.സുധാകരന്‍, സെക്രട്ടറി പി. കെ. രമേശന്‍, ട്രെഷറര്‍ ബി. പ്രസാദ്, പ്രോഗ്രാം കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ എന്നിവരും മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് കെ. എം. സുരേഷിന്റെയും ശാലിനി പ്രസാദിന്റെയും നേതൃത്വത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗുരു സായി ഗീത മോഹന്റെ ഡാന്‍സ് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും മലയാളം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ കവിതാലാപനവും അരങ്ങേറും.

ഹിന്ദുസ്താനി സംഗീതക്കച്ചേരി, നാടന്‍ പാട്ടുകള്‍, കോമഡി സ്‌കിറ്റ് എന്നീ പരിപാടികളും ഉണ്ടായിരിക്കും. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 10, 12, ഡിഗ്രി, പി. ജി. പ്രൊഫഷണല്‍കോഴ്സുകളില്‍ എന്നീ വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെയും മറ്റു വിഭാഗത്തില്‍ (എക്‌സ്ട്രാ കരിക്കുലര്‍ )ജില്ലാ, സംസ്ഥാനതലത്തില്‍ മികച്ച വിജയം കൈവരിച്ചവരെയും മെറിറ്റ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും നല്‍കി അനുമോദിക്കും. ഇടശ്ശേരി രാമചന്ദ്രനും പ്രകാശ് നായരും പരിപാടി യുടെ അവതാരകര്‍ ആയിരിക്കും. രാത്രി 9.30 ന് സമ്മാന ദാനത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കും. ഫോണ്‍ :97690 22331

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com