സഞ്ജയ് ദത്ത് വിചാരിച്ചാല്‍ മുംബൈ സ്‌ഫോടനം ഒഴിവാക്കാമായിരുന്നെന്ന് ഉജ്ജ്വല്‍ നികം

ദത്തിന് ആയുധങ്ങളോട് ഭ്രമമെന്നും ആരോപണം
Ujjwal Nikam says Mumbai blasts could have been avoided if Sanjay Dutt had thought

Sanjay Dutt

Updated on

മുംബൈ: 1993ല്‍ നടന്ന മുംബൈ ബോംബ് സ്‌ഫോടനം നടന്‍ സഞ്ജയ് ദത്ത് വിചാരിച്ചാല്‍ ഒഴിവാക്കാമായിരുന്നെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം. പൊലീസിനെ സഹായിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്ജ്വല്‍ യുട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. സഞ്ജയ് ദത്തിന് ആയുധങ്ങളോട് എന്നും ഭ്രമമായിരുന്നു. ആ ഭ്രമമാണ് എകെ 56 റൈഫിള്‍ കൈവശം വയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അത് അധോലോക നേതാവും ഇപ്പോള്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബു സലീം നല്‍കിയതാണെന്നും ഉജ്ജ്വല്‍ നികം പറഞ്ഞു.

മുംബൈ സ്‌ഫോടനത്തിന് മുന്‍പ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലിം അദ്ദേഹത്തിന്‍റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതില്‍ നിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.

സ്‌ഫോടനം നടക്കാന്‍ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാല്‍ ആയുധങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് പൊലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങള്‍ നിറഞ്ഞ ടെമ്പോയെ കുറിച്ച് അദ്ദേഹം അപ്പോള്‍ തന്നെ പൊലീസിന് വിവരം നല്‍കിയിരുന്നെങ്കില്‍ പൊലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവര്‍ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നെന്നാണ് നികം ആരോപിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com