കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ ഉജ്വൽ നികം സന്ദർശിച്ചപ്പോൾ. ആശിഷ് ഷേലർ സമീപം.
Mumbai
കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ ഉജ്വൽ നികം സന്ദർശിച്ചു
രാഷ്ട്രീയത്തിൽ എപ്പോഴും സത്യത്തെ മാത്രം പിന്തുണയ്ക്കുമെന്നും സാഹോദര്യത്തിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും ബിജെപി സ്ഥാനാർഥി
മുംബൈ: മുംബൈ നോർത്ത് സെൻട്രൽ സീറ്റിലെ ബിജെപി സ്ഥാനാർഥി ഉജ്വൽ നികം, ബോംബെ ആർച്ച് ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സന്ദർശിച്ച് ആശീർവാദം തേടി. ബിജെപിയുടെ മുംബൈ യൂണിറ്റ് പ്രസിഡന്‍റ് ആശിഷ് ഷേലർക്കൊപ്പമായിരുന്നു സന്ദർശനം.
പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ ചെയ്തതുപോലെ രാഷ്ട്രീയത്തിലും താൻ എപ്പോഴും സത്യത്തെ മാത്രമായിരിക്കും പിന്തുണയ്ക്കുന്നതെന്നും, സാഹോദര്യത്തിന്‍റെ മൂല്യങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും നികം ഉറപ്പു നൽകി.
മുംബൈ സ്ഫോടനം അടക്കമുള്ള പ്രമാദമായ തീവ്രവാദ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായി പ്രവർത്തിച്ച്, അജ്മൽ കസബ് അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയാണ് ഉജ്വൽ നികം ദേശീയതലത്തിൽ ശ്രദ്ധേയനായത്.

