യുകെ ആസ്ഥാനമായ ബ്രിസ്റ്റള്‍ സര്‍വകലാശാലയുടെ ക്യാംപസ് മുംബൈയില്‍ വരുന്നു

അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും
UK-based Bristol University to open campus in Mumbai

യുകെ ആസ്ഥാനമായ ബ്രിസ്റ്റള്‍ സര്‍വകലാശാലയുടെ ക്യാംപസ് മുംബൈയില്‍ വരുന്നു

Updated on

മുംബൈ : ബ്രിസ്റ്റള്‍ സര്‍വകലാശാലയ്ക്ക് മുംബൈയില്‍ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍ (യുജിസി) അനുമതിനല്‍കി. അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. വിദ്യാഭ്യാസമേഖലയിലുള്ള യുകെ-ഇന്ത്യ സഹകരണത്തിലെ ഒരു സുപ്രധാനചുവടുവെപ്പായി ഇതിനെ വിലയിരുത്തുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ്, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ കോഴ്‌സുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിസ്റ്റള്‍ സര്‍വകാലശാല വാഗ്ദാനംചെയ്യുന്നു.

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷനില്‍നിന്ന് ബ്രിസ്റ്റള്‍ സര്‍വകലാശാലയ്ക്ക് ക്യാംപസ് തുറക്കുന്നതിന് അനുമതി ലഭിച്ചത് വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ അനുമതി ലഭിച്ച ഏഴാമത്തെ ബ്രിട്ടീഷ് സര്‍വകലാശാലയാണ് ഇതെന്നും ഇന്ത്യയിലെ യുകെ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ക്രിസ്റ്റീന സ്‌കോട്ട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com