ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
Ullas Arts & Welfare Association Onam Celebration

ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

Updated on: 

മുംബൈ: ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം നടത്തി. സാംസ്‌കാരിക സമ്മേളനത്തോടൊപ്പം വിവിധ കലാപരിപാടികളും വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.

ക്രിസ്റ്റി ക്ലാസ്സെസ് പ്രിന്‍സിപ്പാള്‍ ക്രിസ്റ്റോഫര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കേരളീയ കേന്ദ്ര സംഘടന പ്രസിഡന്‍റ് ടി.എന്‍. ഹരിഹരന്‍, സംരംഭകയും എഴുത്തുകാരിയുമായ ശശികല പണിക്കര്‍, കൊങ്കണ്‍ യാത്രസമിതി ചീഫ് കോര്‍ഡിനേറ്റര്‍ കെ. വൈ. സുധീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

202425, 202526 അധ്യയന വര്‍ഷങ്ങളില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ മെമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ചടങ്ങില്‍ ആദരിച്ചു.

logo
Metro Vaartha
www.metrovaartha.com