

ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം
കല്യാണ്‍: ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ അസോസിയേഷന്‍ കൈരളി ഹാളില്‍ നടക്കും. സാംസ്‌കാരിക സമ്മേളനത്തോടൊപ്പം വിവിധ കലാപരിപാടികളും വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും നടത്തും.
തിരുവാതിര,ഗാനങ്ങള്‍, നാടന്‍പാട്ട്, കവിതാലാപനം, വള്ളംകളിയുടെ ആവിഷ്‌കാരം, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. പ്രമുഖ വ്യക്തിത്വങ്ങളുടെ പങ്കാളിത്തത്തോടെ സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും.
ക്രിസ്റ്റി ക്ലാസ്സെസ് പ്രിന്‍സിപ്പാള്‍ ക്രിസ്റ്റഫര്‍ മുഖ്യാതിഥിയായിരിക്കും. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്‍റ് ടി.എന്‍. ഹരിഹരന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി പോള്‍ പറപ്പിള്ളി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുംബൈ ജില്ലാ വൈസ് പ്രസിഡന്‍റ് ലയണ്‍ കുമാരന്‍ നായര്‍, സംരംഭകയും എഴുത്തുകാരിയുമായ ശശികല പണിക്കര്‍, കൊങ്കണ്‍ യാത്രസമിതി ചീഫ് കോര്‍ഡിനേറ്റര്‍ കെ.വൈ. സുധീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.