ഉല്ലാസ്‌നഗർ ശാഖയിൽ വനിതാസംഘം യൂണിറ്റ് രൂപീകരിച്ചു

ആദ്യപൊതുയോഗം ഉല്ലാസ്‌നഗറിലെ സി ബ്ലോക്കിലെ സരസ്വതി ക്ഷേത്രത്തിൽ വെച്ച് നടത്തപെട്ടു.
വനിതാസംഘം ഭാരവാഹികൾ
വനിതാസംഘം ഭാരവാഹികൾ

താനെ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയനിൽ പെട്ട ഉല്ലാസ്‌നഗർ ശാഖായോഗത്തിൽ വനിതാസംഘം യൂണിറ്റ് നിലവിൽ വന്നു .5185 നമ്പർ പുതിയ യൂണിറ്റിന്‍റെ ഭാരവാഹികളായി ആനന്ദം ആർ. പിള്ള (പ്രസിഡന്‍റ്), ശ്രീകല പണിക്കർ (വൈസ് പ്രസിഡന്‍റ്), സുനിത ദിനേശ് (സെക്രട്ടറി), അനീഷ ശ്രീജിത്ത് (ഖജാൻജി) കമ്മിറ്റി അംഗങ്ങളായി അനിത പിള്ള, അജിത പണിക്കർ, ശൈലജ രാജേന്ദ്രൻ, മിനി സുകുമാരൻ, കൃഷ്ണ മനോഹരൻ എന്നിവരും യൂണിയൻ പൊതുയോഗ പ്രതിനിധികളായി പ്രണീത വിനോദ്, അനിത രാജൻ, സിന്ധു ഹരിലാൽ എന്നിവരെയും ഐക്യകണ്ഡേന തെരഞ്ഞെടുത്തത്.

ആദ്യപൊതുയോഗം ഉല്ലാസ്‌നഗറിലെ സി ബ്ലോക്കിലെ സരസ്വതി ക്ഷേത്രത്തിൽ വെച്ച് നടത്തപെട്ടു. യൂണിയൻ വനിതാസംഘം പ്രസിഡന്‍റ് സുമ രഞ്ജിത്ത് അധ്യക്ഷ വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, ശാഖായോഗം സെക്രട്ടറി എസ്. രാമഭദ്രൻ എന്നിവർ സംബന്ധിച്ചു.

മുംബൈ താനെ വനിതാസംഘം യൂണിയനിലെ ഇരുപത്തൊമ്പതാമത്തെ യൂണിറ്റാണ് നിലവിൽ വന്നതെന്ന് വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com