ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ 'മേളാമൃതം 2024' നാളെ

പഞ്ചാരി മേള അരങ്ങേറ്റം, തായമ്പക അരങ്ങേറ്റം, പാണ്ടീമേളം എന്നിവ നാളെ ക്കും
ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ 'മേളാമൃതം 2024' നാളെ
Updated on

താനെ: ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ "മേളാമൃതം 2024" നാളെ നടത്തപ്പെടുന്നു.7 പെൺകുട്ടികളും 18 ആൺകുട്ടികളും അടങ്ങുന്ന 25 വിദ്യാർഥികളുടെ ചെണ്ടമേള അരങ്ങേറ്റമാണ് മേളാമൃതം 2024 എന്ന് പേരിട്ടിരിക്കുന്നത്. പഞ്ചാരി മേള അരങ്ങേറ്റം, തായമ്പക അരങ്ങേറ്റം, പാണ്ടീമേളം എന്നിവ നാളെ നടക്കും

ഉല്ലാസ് നാഗറിലെ ലാൽച്ചക്കിയിലെ ശ്രീ അയ്യപ്പ ക്ഷേത്ര സമൂച്ചയത്തിലാണ് അരങ്ങേറ്റം നടക്കുന്നത്. പഞ്ചാരി മേളം രാവിലെ 7.30 മുതൽ 11.30 വരെ യും, തായമ്പക വൈകുന്നേരം 6 മണി മുതൽ 7മണി വരെയും, പാണ്ടീമേളം 7 മണി മുതൽ 8.30 വരെയും ആണ് നടക്കുകയെന്നും പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷകാലമായി ഗുരു അഖിൽ കൈമളിൻ്റെ ശിക്ഷണത്തിലാണ് മുഴുവൻ വിദ്യാർത്ഥികളും ചെണ്ട ക്ലാസുകൾ പഠിച്ചത്.പരിപാടിയുടെ മുഖ്യാതിഥി പ്രൊഫ:സദനം രാമകൃഷ്ണൻ ആണെന്ന് ശ്രീ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ്‌ കൃഷ്ണൻ കുട്ടി നായർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com