കെസിഎയുടെ നേതൃത്വത്തില്‍ കുടകള്‍ വിതരണം ചെയ്തു

വരും ദിവസങ്ങളിലും കുട വിതരണം നടത്തും
Umbrellas were distributed under the leadership of KCA.

കെസിഎയുടെ നേതൃത്വത്തില്‍ കുടകള്‍ വിതരണം ചെയ്തു

Updated on

മുംബൈ : ഡോംബിവ്ലി മേഖലയിലെ ജില്ലാ പരിഷത്ത്/ നഗരസഭാ സ്‌കൂളുകളില്‍, കെസിഎ ഡോംബിവലി യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.കെസിഎ യൂണിറ്റ് പ്രസിഡന്റ് സി.ടി.മത്തായി സെക്രട്ടറി കെ.എസ് ജോസഫ് ,ജോ.സെക്രട്ടറി അനില ഫിലിപ്പ് , സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനുമായ നെല്ലന്‍ ജോയി, മുന്‍ ട്രഷറര്‍ തോമസ് പി. ജോര്‍ജ്, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ആന്‍റണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സംഘടനയുടെ ഭരണസമിതി അംഗങ്ങളായ ബിജു വര്‍ഗീസ്, ജോണ്‍സണ്‍ എബ്രഹാം, ജോജി ആന്റണി, സംഘടനാ പ്രവര്‍ത്തകരായ ടോം ജോസഫ്, പ്രിന്‍സ് സെബാസ്റ്റ്യന്‍, മറ്റ് യൂണിറ്റ് അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

സംഘടനയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗങ്ങളുടെയും, അഭ്യൂദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കാന്‍ സാധിച്ചതെന്നും ,തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍ ഇത് ഊര്‍ജ്ജം നല്‍കുന്നുവെന്നും ഡോമ്പിവലി മേഖലയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ സ്‌കൂളുകളില്‍ വരും ദിവസങ്ങളില്‍ കുട വിതരണം നടത്തുന്നതാണെന്നും കെസിഎ മാനേജിങ് കമ്മറ്റി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com