മഹാരാഷ്ട്രയില്‍ തൊഴില്ലായ്മ ഏഴ് മടങ്ങ് വര്‍ധിച്ചു

സംസ്ഥാനത്ത് തൊഴില്‍രഹിതരുടെ എണ്ണം 71 ലക്ഷത്തിനു മുകളിൽ
Unemployment in Maharashtra rises seven-fold

തൊഴില്ലായ്മയില്‍ ഏഴ് മടങ്ങ് വര്‍ധനവ്

Updated on

മുംബൈ: മഹാരാഷ്ട്രയില്‍ തൊഴില്‍രഹിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 71.7 ലക്ഷംപേരാണ് നൈപുണ്യവികസനം, എംപ്ലോയ്മെന്‍റ്, തൊഴില്‍ സംരംഭകത്വ കേന്ദ്രങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2025 ജനുവരിവരെയുള്ള സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യവികസനത്തില്‍ ലക്ഷം കോടി മുടക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരെ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇതേ കേന്ദ്രങ്ങളില്‍ 2024-ല്‍ 10.21 ലക്ഷം രജിസ്ട്രേഷനുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. തൊഴിലില്ലായ്മയില്‍ ഏഴ് മടങ്ങ് വര്‍ധനയാണ് ഇത് കാണിക്കുന്നത്.

തൊഴിലന്വേഷകരില്‍ 18,00,971 പേര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണ്. ഇതില്‍ 4,38,634 പേര്‍ സ്ത്രീകളാണ്. 4,34,439 സ്ത്രീകള്‍ ഉള്‍പ്പെടെ 14,47,813 തൊഴിലന്വേഷകര്‍ പത്താംക്ലാസ് പാസായിട്ടുള്ളവരാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com