
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിലെ സെൻട്രൽ ഓഫസിൽ ഓണം ആഘോഷിച്ചു.
Representative image - freepik.com
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിലെ സെൻട്രൽ ഓഫസിൽ 'ഓണം' ആഘോഷിച്ചു. കേരളത്തിന്‍റെ സമ്പന്നമായ പരമ്പരാഗത മൂല്യങ്ങൾ ആവേശഭരിതമായി അവതരിപ്പിച്ച് ബാങ്ക് ജീവനക്കാർ ആഘോഷപരിപാടികൾ ഗംഭീരമാക്കി.
ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റർ നിതേഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹം ജീവനക്കാർക്കും ഉപയോക്താക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ അറിയിച്ചു. പരമ്പരാഗത വേഷത്തിൽ എത്തിയ ജീവനക്കാർ പൂക്കളമിട്ട്, പരസ്പരം ആശംസകൾ കൈമാറി.
രാജ്യത്തിന്‍റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ബാങ്ക് രാജ്യത്തെ വിവിധ ഓഫിസുകളിലായി ഇത്തരത്തിൽ ജീവനക്കാരുടെ പങ്കാളിത്ത പരിപാടികൾ സംഘടിപ്പിക്കുന്നത്.