ഹിന്ദു ഏകീകരണത്തിലൂടെ മാത്രമേ ദേശ സുരക്ഷ ഉറപ്പാക്കാനാകൂ: കേന്ദ്രമന്ത്രി ശ്രീപദ് നായിക്

മറ്റ് മതങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിന്ദു ഐക്യം അനിവാര്യമാണ് ശ്രീപദ്നായിക് പറഞ്ഞു.
Union minister sreepadnaik says hindu unity is necessary for nation
ഹിന്ദു ഏകീകരണത്തിലൂടെ മാത്രമേ ദേശ സുരക്ഷ ഉറപ്പാക്കാനാകൂ: കേന്ദ്രമന്ത്രി ശ്രീപദ് നായിക്
Updated on

മുംബൈ: ഹിന്ദു ഏകീകരണത്തിലൂടെ മാത്രമെ ദേശസുരക്ഷ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. രണ്ടു ദിവസം നീണ്ടുനിന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശത്തിന്‍റെ പുരോഗതിക്കും സുരക്ഷയ്ക്കും ഹിന്ദു ഐക്യം അനിവാര്യമാണ്. എന്നൊക്കെ ഹിന്ദുക്കൾ വിഘടിച്ചു നിന്നിട്ടുണ്ടോ അന്നൊക്കെ രാജ്യത്ത് വിഘടന പ്രവർത്തനങ്ങൾ വർധിച്ചിട്ടുണ്ട്. മറ്റ് മതങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിന്ദു ഐക്യം അനിവാര്യമാണ് ശ്രീപദ്നായിക് പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് മുസ്ലിം തീവ്രവാദ സംഘടനകൾ വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് ഹിന്ദു സമൂഹം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ബ്രഹ്മചാരി ഡോ: ഭാർഗ്ഗവറാം പറഞ്ഞു. സമ്മേളനത്തിന്‍റെ തുടക്കത്തിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ജനറൽ കൺവീനർ ഒ.സി രാജ്കുമാർ പ്രമേയം അവതരിപ്പിച്ചു. ജയ് ശ്രീരാം വിളികളോടെ സദസ്സ് പ്രമേയം  പാസ്സാക്കി. പ്രമേയം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സമർപ്പിക്കും.

ശബരിമല മുൻ മേൽശാന്തി എൻ ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സ്വാമി ഭാരതാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഹരികുമാർ മേനോൻ അധ്യക്ഷത വഹിച്ചു. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ,സ്വാമിനി സംഗമേശാനന്ദ സരസ്വതി, ഗുരുമാത നന്ദിനി മാധവൻ, ഹിന്ദു ഐക്യവേദി ദേശീയ വക്താവ് ശ്രീരാജ് നായർ ഗുരുസ്വാമി എം എസ് നായർ, ജനറൽ കൺവീനർ ഒ സി രാജ്കുമാർ, പ്രഭാ  നായർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു

രണ്ടാം ദിവസം നടന്ന നാരായണീയ മഹാപർവ്വത്തിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴോളം നാരായണീയം ഗ്രൂപ്പുകൾ പങ്കെടുത്തു. സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തി. കുടുംബ ബന്ധങ്ങൾ സുദൃഢമാക്കണമെന്നും ഛിദ്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികളുടെ മേൽ അമ്മമാരുടെ കണ്ണുകൾ ഉണ്ടായിരിക്കണമെന്നും വഴി തെറ്റാനുള്ള എല്ലാ സാധ്യതകളുടേയും നടുവിലാണ് നാം ജീവിക്കുന്നതെന്നും സാമൂഹ്യ മാധ്യങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ കരുതൽ വേണമെന്നും സ്വാമിനി സംഗമേശ്വാനന്ദ സരസ്വതി പ്രഭാഷണത്തിൽ വ്യക്തമാക്കി. ചടങ്ങിൽ നാരായണീയം ആചാര്യൻമാരെ ആദരിച്ചു. ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. വൈകുന്നേരം നടന്ന ശോഭായാത്രയ്ക്ക് ഡോ ഭാർഗ്ഗവ് റാം, ഗണേശ് പുരി ആശ്രമം സ്വാമി വിശ്വേശാനന്ദ സരസ്വതി , സദാനന്ദ് ബെൻ മഹാരാജ് കെ ജി കുറുപ്പ്, ഹരികുമാർ മേനോൻ, ഒ.സി. രാജ്കുമാർ എന്നിവർ നേതൃത്വം നൽകി. കൈലാസ് പുരി മഹാകാൽ ബാബ അനുഗ്രഹ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തിൽ ബോയിസർ എം എൽ എ  വിലാസ് തറെ ആശംസ പ്രസംഗം നടത്തി. കെ.ബി. ഉത്തംകുമാർ സ്വാഗതവും ഒ. സി. രാജ്കുമാർ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com