ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി പ്രബന്ധമത്സരം

സംശുദ്ധ ഭക്ഷണത്തിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം

Essay competition as part of National Youth Day celebrations

ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി പ്രബന്ധമത്സരം

Updated on

മുംബൈ: ഈ വര്‍ഷത്തെ ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി മുംബൈ, താനെ, നവി മുംബൈ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളി യുവാക്കളില്‍ നിന്ന് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.ഡിസംബര്‍ 25-നു നിലവിലുള്ള പ്രായപ്രകാരം 18 വയസ് പൂര്‍ത്തിയായവര്‍ക്കും 30 വയസ് കവിയാത്തവര്‍ക്കും പങ്കെടുക്കാം.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു പ്രായതെളിവ് പ്രബന്ധത്തോടൊപ്പം സമര്‍പ്പിക്കണം.പ്രബന്ധം ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം ഭാഷകളില്‍ എഴുതാം.

സ്വന്തം കൈപ്പടയില്‍ മൂന്നു പേജില്‍ കവിയാന്‍ പാടില്ല(450 650 വാക്കുകള്‍).ഓരോ മത്സരാര്‍ത്ഥിയും ഒരു പ്രബന്ധം മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. പ്രബന്ധവും പ്രായതെളിവും 2025 ഡിസംബര്‍ 25-നകം സമാജം ഓഫീസില്‍ എത്തിയിരിക്കണം. പ്രവേശനങ്ങള്‍ തപാല്‍, ഇ-മെയില്‍,വാട്‌സ്ആപ്പ് നേരിട്ടുള്ള കൈമാറ്റം എന്നീ മാര്‍ഗങ്ങളില്‍ സ്വീകരിക്കും.സമര്‍പ്പിച്ച പ്രബന്ധം ഓഫീസില്‍ ലഭിച്ചിട്ടുണ്ടോ എന്നത് മത്സരാര്‍ത്ഥികള്‍ ഉറപ്പാക്കണം. സമ്മാന ജേതാവിനെ ദേശീയ യുവജന ദിന പരിപാടിയില്‍ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി ആദരിക്കും.വിഷയം: സംശുദ്ധ ഭക്ഷണത്തിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം ഫോണ്‍ : 8369349828

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com