ദുബായില്‍ കുടുങ്ങിയ 164 പേര്‍ മടങ്ങിയെത്തി

84 വിദ്യാര്‍ഥികളും ഇതിലുണ്ട്
164 people  return home from dubai

ദുബായില്‍ കുടുങ്ങിയ 164 പേര്‍ മടങ്ങിയെത്തി

file image

Updated on

മുംബൈ : മഹാരാഷ്ട്രയില്‍ നിന്നുള്ള 164 പേര്‍ ഗള്‍ഫ് മേഖലയില്‍നിന്ന് മുംബൈയില്‍ മടങ്ങിയെത്തി. ഇതില്‍ പുണെയിലെ ഇന്ദിര സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.ദുബായില്‍ കുടുങ്ങി പോയവരാണ് ഇവരെല്ലാം.

ബിസിനസ് ആവശ്യങ്ങള്‍ക്ക് പോയവരാണ് മറ്റുള്ളവരില്‍ പലരും. വിദ്യാര്‍ഥികളാകട്ടെ പഠനയാത്രയ്ക്ക് ദുബായിലേക്ക് പോയതായിരുന്നു. രണ്ട് പ്രത്യേക വിമാനങ്ങളിലാണ് ഇവര്‍ മടങ്ങിയെത്തിയത്.

ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ ഓഫീസാണ് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയത്. സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്

logo
Metro Vaartha
www.metrovaartha.com