
ഉറന്‍ മലയാളി കൂട്ടായ്മ ഓണാഘോഷം
നവിമുംബൈ: അയ്യപ്പ കള്‍ച്ചറല്‍ അസോസിയേഷനും ഉറന്‍ മലയാളി കൂട്ടായ്മയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. മാവേലി വരവേല്‍പ്പും കലാപരിപാടികളുമായി രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനത്തില്‍ നോര്‍ക്ക കാര്‍ഡ് വിതരണവും നടന്നു. തുടര്‍ന്ന് രാഗലയ മെലഡീസ് അവതരിപ്പിച്ച സംഗീത പരിപാടിയും ഓണാഘോഷ പരിപാടികള്‍ക്ക് തിളക്കമേകി.