അന്ധേരിയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ 62 കാരനായ യുഎസ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല, പ്രാഥമിക അന്വേഷണത്തിൽ വിദേശ പൗരൻ സ്വാഭാവിക കാരണങ്ങളാൽ മരിച്ചതായി സൂചിപ്പിക്കുന്നു
അന്ധേരിയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ 62 കാരനായ യുഎസ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: മാർച്ച് 12-ന് അന്ധേരി ഈസ്റ്റിലുള്ള സഹറിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ 62 കാരനായ യുഎസ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. അപകട മരണ റിപ്പോർട്ട് സഹാർ പോലീസ് ഫയൽ ചെയ്യുകയും മൃതദേഹം വിലെ പാർലെ വെസ്റ്റിലെ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പോലീസ് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല, പ്രാഥമിക അന്വേഷണത്തിൽ വിദേശ പൗരൻ സ്വാഭാവിക കാരണങ്ങളാൽ മരിച്ചതായി സൂചിപ്പിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പോലീസിന് വിവരം ലഭിക്കുകയും പോലീസ് ഉടൻ തന്നെ ഹോട്ടലിലെത്തുകയും ചെയ്തു. മാർച്ച് 14 ന് ഇന്ത്യയിൽ നിന്ന് പോകാനൊരുങ്ങുകയായിരുന്നു മരണപെട്ട യു എസ് പൗരൻ.ഒരു മീറ്റിംഗിനായാണ് മാർച്ച് 9 ന് മുംബൈയിലെത്തിയത് എന്നാണ് വിവരം. ഒരു സെക്യൂരിറ്റി കമ്പനിയുടെ ഡയറക്‌ടർ കൂടി യായ ഇദ്ദേഹം തനിച്ചാണ് മുംബൈയിൽ എത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com