

നവിമുംബൈ വിമാനത്താവളം
മുംബൈ: മുംബൈ വിമാനത്താവളത്തിലെയും നവിമുംബൈ വിമാനത്താവളത്തിലെയും യൂസര്‍ ഡവലപ്‌മെന്‍റ് ഫീസില്‍ (യുഡിഎഫ്) വന്‍വ്യത്യാസമുണ്ടാവുമെങ്കിലും ക്രമേണ ഇത് ഏകീകരിക്കുമെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ് ഡയറക്റ്റര്‍ ജീത് അദാനി പറഞ്ഞു. വ്യാഴാഴ്ച നവിമുംബൈ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം.
ഇരു വിമാനത്താവളങ്ങളും നിയന്ത്രിക്കുന്നത് അദാനി ഗ്രൂപ്പായതിനാല്‍ നിരക്ക് ഏകീകരിക്കുന്നതിന് എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റിയും (എഇആര്‍എല്‍) സിഡ്കോയും അംഗീകാരം നല്‍കി.
നവിമുംബൈ വിമാനത്താവളത്തില്‍ ഈടാക്കേണ്ട യൂസര്‍ ഫീ കഴിഞ്ഞ ജൂണില്‍ നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ആഭ്യന്തര സര്‍വീസില്‍ വന്നിറങ്ങുന്ന ടിക്കറ്റിന്മേല്‍ 270 രൂപയും കയറിപ്പോകുന്ന ടിക്കറ്റിന്മേല്‍ 62 രൂപയുമാണ് നിരക്ക്.
മുംബൈ വിമാനത്താവളത്തില്‍ ഇത് യഥാക്രമം 175 രൂപയും 75 രൂപയുമാണ്. നവിമുംബൈയില്‍ അന്താരാഷ്ട്ര ടിക്കറ്റില്‍ മേല്‍ ഫീ യഥാക്രമം 1,225 രൂപയും 525 രൂപയുമാണ്. ഇത് മുംബൈ വിമാനത്താവളത്തെ അപേക്ഷിച്ച്കൂടുതലാണ്.
യൂസര്‍ ഫീ വളരെ കൂടുതലായതിനാല്‍ ടിക്കറ്റ് നിരക്കിലും വര്‍ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത് ഏകീകരിക്കാന്‍ തീരുമാനം ആയത്.