
ആകാശ എയർലൈൻ
മുംബൈ: ഓഗസ്റ്റില്‍പ്രവര്‍ത്തനക്ഷമമാകുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരില്‍ നിന്ന് ഈടാക്കേണ്ട യൂസര്‍ഫി നിരക്കില്‍ ധാരണയായി. നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറക്കുന്ന യാത്രക്കാര്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് യഥാക്രമം 620 രൂപയും 1,225 രൂപയും ഉപയോഗ വികസന ഫീസ് നല്‍കണം.
നവി മുംബൈ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്ന യാത്രക്കാര്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് 270 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 525 രൂപയും നല്‍കണം. 2026 വരെ ഈ നിരക്ക് ഈടാക്കാനാണ് നവിമുംബൈ ഇന്‍റർ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് തീരുമാനിച്ചിരിക്കുന്നത്.
മുംബൈ വിമാനത്താവളത്തില്‍ യൂസര്‍ഫി നിരക്ക് കഴിഞ്ഞ മാസം ഉയര്‍ത്തിയിരുന്നു.