

നാഗപൂജയും നൂറും പാലും സമര്‍പ്പണവും ജൂലൈ 16ന്
മുംബൈ: വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗറിലെ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ നാഗപൂജയും നൂറും പാലും സമര്‍പ്പണവും ജൂലൈ 16ന് നടക്കും. രാവിലെ 10 മുതലാണ് പൂജാചടങ്ങുകള്‍ ആരംഭിക്കുന്നത്. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. പൂജാദിവസമായ 16ന് രാവിലെ 9.30 വരെ മാത്രമേ ബുക്കിങ് ഉണ്ടായിരിക്കുകയുള്ളൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9819528487, 9819528489