

സമാജം സ്ഥാപകാംഗം പി. ബാലചന്ദ്രൻ പിള്ളയെ മുഖ്യാതിഥി പ്രേം പ്രസാദ് ആദരിക്കുന്നു
അന്ധേരി: സഹാർ മലയാളി സമാജത്തിന്‍റെ, 50 -ആം വാർഷികാഘോഷം അന്ധേരി കനോസ്സ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. സമാജം പ്രസിഡന്‍റ്. എസ്. ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി പി. കെ. ബാലകൃഷ്ണൻ സ്വാഗതവും, എൻ. പി. വർഗീസ് നന്ദിയും പറഞ്ഞു.പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. കെ. പ്രദീപ് കുമാർ , സ്വാഗത സംഘം കമ്മിറ്റി കൺവീനർ കെ. ശിവദാസ് മേനോൻ, സുജിത് മച്ചാട് എന്നിവർ സംസാരിച്ചു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വെസ്റ്റേൺ റീജിയണൽ ഡയറക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ. പ്രേം പ്രസാദ് മുഖ്യാതിഥിയായിരുന്നു.
പ്രമുഖ നാടക പ്രവർത്തകനും , ലോക കേരള സഭ മെമ്പറുമായ സുരേന്ദ്ര ബാബു വിശിഷ്ടാതിഥി ആയിരുന്നു. ആദ്യകാല അംഗങ്ങളെയും പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. വിദ്യാർഥികൾക്കുള്ള മെറിറ്റ് അവർ നൽകി. സമാജം മലയാളം മിഷൻ കലാവിഭാഗം , വനിതാ വിഭാഗം എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ , സംഗീത- ഹാസ്യ- സായാഹ്നം എന്നിവയും ഉണ്ടായിരുന്നു. സമാജം ജോയിന്‍റ് സെക്രട്ടറി സ്മിത ബാലചന്ദ്രൻ പരിപാടികൾ നിയന്ത്രിച്ചു.