വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര ബിസിനസ് ക്ലബ്ബിന് തുടക്കമായി

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു

The World Malayali Federation Maharashtra Business Club has been launched.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര ബിസിനസ് ക്ലബ്ബിന് തുടക്കമായി

Updated on

മുംബൈ: മലയാളി സംരംഭകരെയും ബിസിനസ് പ്രൊഫഷണലുകളെയും ആഗോളതലത്തില്‍ ബന്ധിപ്പിച്ച് പുതിയ ബിസിനസ് സാധ്യതകള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര ബിസിനസ് ക്ലബ്ബിന് തുടക്കമായി.

നവി മുംബൈയില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ. രത്നകുമാര്‍, ഏഷ്യ റീജിയന്‍ പ്രസിഡന്റ് ഫ്രാന്‍സ് മുണ്ടാടന്‍, ബിസിനസ് ക്ലബ്ബ് അന്താരാഷ്ട്ര പ്രസിഡന്റ് റെജിന്‍ ചാലപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com