മുംബൈയില്‍ കനത്ത മഴ; റെഡ്, ഓറഞ്ച് അലര്‍ട്ടുകൾ

ശനിയാഴ്ച രാവിലെ തന്നെ നവിമുംബൈയില്‍ കനത്ത മഴയാണ് പെയ്യുന്നത്
Heavy rain in Mumbai today, rain will continue tomorrow

മുംബൈയില്‍ കനത്ത മഴ; റെഡ്, ഓറഞ്ച് അലര്‍ട്ടുകൾ

Updated on

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുംബൈ നഗരത്തിലും താനെയിലും പാല്‍ഘറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

റായ്ഗഡ് ജില്ലയില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ തന്നെ നവിമുംബൈയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മൂലമാണ് മഴയ്ക്ക് ശക്തി പ്രാപിച്ചത്.നവരാത്രി ആഘോഷങ്ങളിലും ജാഗ്രത വേണമെന്നാണ് നിര്‍ദേശം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com