

ഉദ്ധവ് താക്കറെ
മുംബൈ: കോണ്‍ഗ്രസുമായുള്ള ലയന വാര്‍ത്തകള്‍ തള്ളിയ ഉദ്ധവ്, മറാഠി ജനതയ്ക്കായി രൂപവത്കരിച്ച ശിവസേന മറ്റൊരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന് വ്യക്തമാക്കി. ബിജെപിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉദ്ധവ് താക്കറെ ഉയര്‍ത്തിയത്. ഒരു രാജ്യം, ഒരു പാര്‍ട്ടി, തിരഞ്ഞെടുപ്പില്ല എന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ബിജെപി ശിവസേനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി തങ്ങള്‍ കോണ്‍ഗ്രസിനെതിരെയാണ് പോരാടിയതെങ്കിലും, അവര്‍ ഒരിക്കലും ശിവസേനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം പാര്‍ട്ടി വിട്ട എംപിമാര്‍ക്ക് വോട്ട് ചെയ്ത വോട്ടര്‍മാരോട് അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചു. ബാലാസാഹേബ് താക്കറെയുടെ പേര് പറഞ്ഞാണ് തങ്ങള്‍ വോട്ട് ചോദിച്ചതെന്നും മോദിയുടെ പേര് ഉപയോഗിക്കാതെയാണ് ഒന്‍പത് സീറ്റുകളില്‍ വിജയിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.