കുട്ടിയമ്മ മൈക്രോ ഫിനാന്‍സിന്റെ വാര്‍ഷികാഘോഷം നടത്തി

കലാപരിപാടികളും അരങ്ങേറി

Kuttiyamma Microfinance held its annual celebration.

കുട്ടിയമ്മ മൈക്രോ ഫിനാന്‍സിന്റെ വാര്‍ഷികാഘോഷം

Updated on: 

ഡോംബിവിലി: എസ്എന്‍ഡിപി യോഗം ഡോംബിവിലി ശാഖയിലെ വനിതാ വിഭാഗത്തിന്റെ കൂട്ടായ്മയായ കുട്ടിയമ്മ മൈക്രോ ഫിനാന്‍സിന്റെ വാര്‍ഷികാഘോഷം നടത്തി.

കുട്ടിയമ്മ മൈക്രോ ഫിനാന്‍സ് കണ്‍വീനര്‍ ഐഷ കാര്‍ത്തികേയന്‍, എസ്എന്‍ഡിപി യോഗം മുംബൈ, താനെ യൂണിയന്‍ സെക്രട്ടറി ബിനു സുരേന്ദ്രന്‍, യൂണിയന്‍ കൗണ്‍സില്‍ അംഗം ജി. ശിവരാജന്‍, ശാഖാ യോഗം വൈസ് പ്രസിഡന്റ് കെ.വി. ദാസപ്പന്‍, സെക്രട്ടറി കെ.കെ. മധുസൂദനന്‍, വനിതാ സംഘം പ്രസിഡന്റ് സിന്ധു വിജയകുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രിക ദാസപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ പത്തുവര്‍ഷമായി കുട്ടിയമ്മ മൈക്രോ ഫിനാന്‍സ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ക്കും ശാഖയ്ക്കും ഏറെ പ്രയോജനകരമായിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അംഗങ്ങളുടെ കൂട്ടായ്മയിലൂടെ പൊതുസമൂഹത്തിന് മികച്ച മാതൃകയും ദിശാബോധവും നല്‍കാന്‍ സംഘടനയ്ക്ക് കഴിഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടി.

ഉച്ചഭക്ഷണത്തിനു ശേഷം വിവിധ കലാ-കായിക പരിപാടികള്‍ അരങ്ങേറി.

logo
Metro Vaartha
www.metrovaartha.com