മന്ദിര സമിതി വടശേരിൽ സോമന് യാത്രയയപ്പു നൽകി

ഗുരുദേവഗിരിയിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു
മന്ദിര സമിതി വടശേരിൽ സോമന് യാത്രയയപ്പു നൽകി

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയിലെ 23 വർഷത്തെ സേവനത്തിനു ശേഷം അസിസ്റ്റന്റ് മാനേജരായി വിരമിച്ച വടശേരിൽ സോമന് മന്ദിരസമിതി യാത്രയയപ്പു നൽകി. ഗുരുദേവഗിരിയിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സോമന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സമിതി അദ്ദേഹത്തിന് പേട്രൺ ഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും തുടർന്നും സോമന്റെ സേവനം സമിതിക്കു ആവശ്യമുണ്ടെന്നും എം. ഐ. ദാമോദരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് , സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി അവ്യയാമൃത പുരി, രതീഷ് ശാന്തി, എൻ. ശ്രീജിത്ത്, എയ്മ ചെയർമാൻ ജ്യോതീന്ദ്രൻ മുണ്ടക്കൽ, എൻ. എസ്.സലിംകുമാർ, എം. എം. രാധാകൃഷ്ണൻ, ന്യൂ ബോംബെ കേരളീയ സമാജം പ്രസിഡണ്ട് കെ. എ. കുറുപ്പ്, കെ. ടി. നായർ, കെ. നടരാജൻ, ശശി ദാമോദരൻ, എസ്. കുമാർ, പി. ആർ. ബാബുരാജ്, രാധാകൃഷ്ണ പണിക്കർ, ഡി. അശോകൻ, വി. പി. പ്രദീപ്‌കുമാർ, കെ. തമ്പി, വിജയാ രഘുനാഥ്‌, ശ്രീരത്നൻ നാണു, എന്നിവർ പ്രസംഗിച്ചു. ഗുരുദേവഗിരി കമ്മറ്റി കൺവീനർ വി. കെ. പവിത്രൻ കൃതജ്ഞത പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com