കോച്ചുകളുടെ എണ്ണം കൂട്ടി വന്ദേഭാരത്

മുംബൈ-ഗാന്ധി നഗര്‍ വന്ദേഭാരതില്‍ 20 കോച്ചുകള്‍
Vande Bharat increases the number of coaches
വന്ദേഭാരത്
Updated on

മുംബൈ: മുംബൈയില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം 20 ആക്കുന്നു. മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്തുന്ന വന്ദേഭാരതില്‍ തിരക്ക് കൂടിയ സാഹചര്യത്തിലാണ് കോച്ചുകളുടെ എണ്ണം കൂട്ടുന്നത്.

അതോടെ, രാജ്യത്തെ ആദ്യത്തെ 20 കോച്ച് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസായി അതു മാറും. നിലവില്‍ 8, 16 കോച്ചുകളുടെ വന്ദേഭാരത് ട്രെയിനുകളാണു രാജ്യത്ത് സര്‍വീസ് നടത്തുന്നത്. അധികമായി ലഭിക്കുന്ന 4 കോച്ചുകളിലായി 312 യാത്രക്കാര്‍ക്കു കൂടി സഞ്ചരിക്കാനാകും.

നിലവില്‍ 1,128 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്ന ട്രെയിനിന്‍റെ ശേഷി 1,440 ആയാണ് ഉയരുക. മുംബൈ സെന്‍ട്രല്‍, ബോറിവ്ലി, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, ഗാന്ധിനഗര്‍ തുടങ്ങിയ സ്‌റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com