
വന്ദേഭാരത്
മുംബൈ: ഹൈദരാബാദിനും പുനെയ്ക്കുമിടയിലും സെക്കന്തരാബാദ്-നന്ദേഡ് റൂട്ടിലും പുതിയ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസുകൾ ആരംഭിക്കുന്നു. തെലങ്കാനയയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ സര്‍വീസുകള്‍.
നിലവിലെ സെക്കന്തരാബാദ് -പുനെ ശതാബ്ദി എക്‌സ്പ്രസിന് പകരം വന്ദേഭാരത് ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ ശതാബ്ദി എക്‌സ്പ്രസ് ഏകദേശം എട്ടര മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കുന്നുണ്ട്.
ചൊവ്വാഴ്ച ഒഴികെ ആറ് ദിവസമാണ് സര്‍വീസ്. പുതിയ സര്‍വീസുകള്‍ക്ക് അനുമതിയായിട്ടുണ്ടെന്നും നിരക്കുകളും സ്റ്റേഷനുകളും വൈകാതെ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.