മുംബൈ കോൺഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി വർഷ ഗെയ്‌ക്‌വാദിനെ നിയമിച്ചു

4 തവണ എംഎൽഎയായ വർഷ വനിതാ ശിശുക്ഷേമ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.
മുംബൈ കോൺഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി വർഷ ഗെയ്‌ക്‌വാദിനെ നിയമിച്ചു
Updated on

മുംബൈ: മുംബൈ കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റായി ധാരാവി എംഎൽഎ വർഷ ഗെയ്‌ക്‌വാദിനെ നിയമിച്ചു. ഭായ് ജഗ്‌താപിനെ പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും ഹൈക്കമാൻഡ് ഒഴിവാക്കുകയായിരുന്നു. ബിഎംസി തിരഞ്ഞെടുപ്പിന് മുമ്പുള്ള അപ്രതീക്ഷിത നീക്കത്തിൽ, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) കഴിഞ്ഞ ദിവസമാണ്‌ സിറ്റി പാർട്ടി നേതൃത്വത്തിൽ മാറ്റം പ്രഖ്യാപിച്ചത്. മുൻ എംപിയും എംആർസിസി പ്രസിഡന്‍റുമായ ഏക്‌നാഥ് ഗെയ്‌ക്‌വാദിന്‍റെ മകളാണ് വർഷ. കൂടാതെ, നാലു തവണ എംഎൽഎയായ വർഷ 2004 മുതൽ 2009 വരെ വനിതാ ശിശുക്ഷേമ മന്ത്രിയും 2019 മുതൽ 2022 വരെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനമായാണ് ഗെയ്‌ക്‌വാദിന്‍റെ നിയമനം വിലയിരുത്തപ്പെടുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു പ്രമുഖ മുഖമായതിനാൽ, നഗരത്തിലെ കോൺഗ്രസിന്‍റെ പരമ്പരാഗത വോട്ട് ബാങ്ക് തകരാതെ നിലനിർത്തുമെന്ന് പാർട്ടിയും യും പ്രതീക്ഷിക്കുന്നു. പുതിയ നിയമനത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ഇടപെടൽ കൂടിയാണ് പെട്ടെന്ന് തീരുമാനം എടുത്തത് എന്നറിയുന്നു.

വർഷ ഗെയ്‌ക്‌വാദ് മഹാരാഷ്ട്ര നിയമസഭയിൽ നാല് തവണ എംഎൽഎ ആയിട്ടുണ്ട്‌. 2019 മുതൽ 2022 വരെ എം‌വി‌എ സർക്കാരിന്‍റെ കാലത്ത് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അവർ.രാഹുൽ ഗാന്ധിയുമായുള്ള വളരെ അടുത്ത ബന്ധമാണ് വർഷക്കുള്ളത് . അംബേദ്കറൈറ്റ് ബുദ്ധ കുടുംബത്തിൽ നിന്നുള്ള വർഷ ഗെയ്‌ക്‌വാദിന്‍റെ പിതാവ് ഏകനാഥ് ഗെയ്‌ക്‌വാദ് മൂന്ന് തവണ പാർലമെന്‍റ് അംഗമായിരുന്നു. രാഷ്ട്രീയ ജീവിതത്തിന് മുമ്പ് അവർ മുംബൈയിലെ സിദ്ധാർത്ഥ് കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിൽ ലക്ചററായി ജോലി ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com