
മുംബൈ: ജനുവരി 6, 7, 8 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന മൂന്നാമാത് ഹിന്ദു മഹാ സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്.
സ്വാമി ചിദാനന്ദപുരി രക്ഷാധികാരിയും സ്വാമി കൃഷ്ണാനന്ദ സരസ്വതി , ഗുരുസ്വാമി എം.എസ്. നായർ ഉപദേശക സമിതി അംഗങ്ങളും ആയി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അധ്യക്ഷൻ പ്രൊഫ.കെ.ജി.കെ കുറുപ്പും പാർത്ഥൻ കെ. പിള്ള നാസിക് , കെ.എസ് നായർ , കുസുമകുമാരി അമ്മ, എസ് എസ് നായർ നാഗ്പൂർ, എസ്.സുരേന്ദ്രൻ, പി.കെ.രാജപ്പൻ , ഡോ.സുരേഷ് കുമാർ നായർ എന്നിവർ ഉപാധ്യക്ഷൻമാരും ആണ്. സുരേഷ് കുമാർ നായർ ഐക്കര (ജനറൽ കൺവീനർ) ടി.എസ്.ആർ നായർ ,വേണു ജി പിള്ള , നാരായണൻകുട്ടി നായർ , പങ്കജ് പണിക്കർ (ജോയിന്റ് കൺവീനേഴ്സ് ) ഗുരു മാതാ നന്ദിനി മാധവൻ (വനിത വിഭാഗം കൺവീനർ ) ശ്രീകുമാരി മോഹൻ , ഗിരിജ വിശ്വനാഥ് ( വനിത വിഭാഗം ജോയിന്റ് കൺവീനേഴ്സ് ) കെ.പി രാധാകൃഷ്ണൻ (ഫിനാൻസ് ആന്റ് സമ്പർക്കം കൺവീനർ) സി അമരദാസൻ നായർ , ജയകുമാർ നായർ ,രാജഗോപാൽ നമ്പ്യാർ, ശ്രീശങ്കർ (ഫിനാൻസ് ആന്റ് സമ്പർക്കം ജോയിന്റ് കൺവീനേഴ്സ് ) മുരളി മേനോൻ (ഭക്ഷണ വിഭാഗം കൺവീനർ) ആർ. അരുൺകുമാർ , കെ.സുരേന്ദ്രൻ , ഹരി നായർ (ഭക്ഷണ വിഭാഗം ജോയിന്റ് കൺ വീനേഴ്സ് ) വിനേഷ് ചെല്ലപ്പൻ നായർ (മീഡിയ ആന്റ് പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് മറ്റ് സ്വാഗത സംഘ ഭാരവാഹികൾ .
ജനുവരി 6, 7 തീയതികളിൽ ഹിന്ദു മഹാസമ്മേളനവും 8 ന് നവചണ്ഡിക ഹോമവും നടക്കും. ആറാം തീയതി രാവിലെ 5.30 ന് ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നൂറ്റിയെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സമ്മേളന പരിപാടികൾ ആരംഭിക്കും. 9 മണിക്ക് ഉദ്ഘാടന സമ്മേളനം. 10.30 ന് ഗുരുമാതാ നന്ദിനി ടീച്ചറുടെ നേതൃത്വത്തിൽ നാരായണീയ പാരായണം . 12 മണിക്ക് വനിതാ സമ്മേളനം. 2.30 ന് യുവജന സമ്മേളനം. 4 മണിക്ക് സനാതന ധർമ്മ സംബന്ധിയായ സംശയ നിവാരണ സദസ്. 6 മണിക്ക് സന്യാസി ശ്രേഷ്ഠൻമാർക്ക് സ്വീകരണം. സ്റ്റെല്ല ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി പൂർണ്ണകുംഭം നല്കി സന്യാസി ശ്രേഷ്ഠൻമാരെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു. 7 മണിക്ക് സന്യാസി സമ്മേളനം.
ഏഴാം തീയതി രാവിലെ 10 മണിക്ക് സമാപന സമ്മേളനം. സമാപന സമ്മേളനത്തിൽ വച്ച് സനാതന ധർമ്മ പ്രചാരണത്തിനും സംരക്ഷണത്തിനും പ്രവർത്തിക്കുന്നവർക്കുള്ള ധർമ്മരക്ഷാ പുരസ്കാരങ്ങൾ സമ്മാനിക്കും.തുടർന്ന് നവചണ്ഡികാ ഹോമത്തിൻ്റെ പ്രാരംഭ ചടങ്ങുകൾ.
എട്ടാം തീയതി രാവിലെ 7 മണിക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമ്മികത്വത്തിൽ നവചണ്ഡിക ഹോമം. കൊളത്തൂർ അദ്വൈതാശമം മഠാധിപതി സ്വാമി ചിദാനന്ദപുരി , വസായ് ശ്രീഹനുമാൻ ലക്ഷ്മിദാം ആശ്രമ മഠാധിപതി സദാനന്ദ് ബെൻ മഹാരാജ്, ഗണേശ്പുരി ബ്രഹ്മപുരി നിത്യാനന്ദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, മഹന്ത് കാശിഗിരി മഹാരാജ്,അയിരൂർ ചെറുകോൽപുഴ ജ്‌ഞാനാനന്ദാശ്രമം മഠാധിപതി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, മലയാലപുഴ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ ,ആറന്മുള പള്ളിയോട സേവാ സംഘം അധ്യക്ഷൻ കെ.എസ്. രാജൻ, ബിജെപി കേരള സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ശങ്കർ ഗയ്കർ ,വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായർ തുടങ്ങി ഭാരതത്തിൻ്റെ വിവിധ ദേശങ്ങളിൽ നിന്നായി നിരവധി സന്യാസിമാരും ഹൈന്ദവ സംഘടന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.