

പി.എസ്. രാജന്‍
മുംബൈ: മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്‍റും മുന്‍ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനുമായ പി.എസ്. രാജന്‍ (65) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മങ്ങാടിന് സമീപം നടന്ന റോഡപകടത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
തൃശൂര്‍ എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം പടിഞ്ഞാറേക്കര, പുളിയന്‍കൊട്ട് വീട്ടില്‍ പരേതരായ ശങ്കരനാരായണന്‍ നായര്‍ ദേവകി അമ്മ ദമ്പതികളുടെ മകനാണ്. മുംബൈ വസായ് വെസ്റ്റിലെ സ്റ്റെല്ല മണികണ്ഠ അപ്പാര്‍ട്‌മെന്‍റിലായിരുന്നു താമസം. ഭാര്യ: ഇന്ദു രാജന്‍, മക്കള്‍: ദേവിക രാജന്‍, ഗോപിക രാജന്‍,മരുമകന്‍: ശ്രീഹരി.