വസായിൽ ഇനി കലാവിരുന്നിന്‍റെ രാവുകൾ

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വസായ് വെസ്റ്റ് അയ്യപ്പക്ഷേത്രത്തിന്‍റെ പ്രാർഥനാമണ്ഡപത്തിൽ രണ്ടു ഘട്ടങ്ങളിലായി പരിപാടികൾ അരങ്ങേറും
വസായിൽ ഇനി കലാവിരുന്നിന്‍റെ രാവുകൾ

മുംബൈ: മുംബൈ മലയാളികൾക്ക് മുന്നിൽ എന്നും വ്യത്യസ്ത കലാരൂപങ്ങൾ കാഴ്ച വച്ചിട്ടുള്ള വസായ് ഫൈൻ ആർട്സ് സൊസൈറ്റി ഇത്തവണയും 6 ദിവസത്തെ വിവിധ കലാരൂപങ്ങൾക്ക് വേദിയാകുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വസായ് വെസ്റ്റ് അയ്യപ്പക്ഷേത്രത്തിന്‍റെ പ്രാർഥനാമണ്ഡപത്തിൽ രണ്ടു ഘട്ടങ്ങളിലായി അരങ്ങേറുന്ന കലാവിരുന്നിന്‍റെ ആദ്യഘട്ടം നവംബർ 24,25 26 തീയതികളിൽ വസായ് ഫൈൻ ആർട്സ് നൃത്തസംഗീതോത്സവം.

നവംബർ 24നു മുംബൈയിൽ അറിയപ്പെടുന്ന ഗായകൻ പ്രമോദ് പണിക്കരും സംഘവും നയിക്കുന്ന നാമസങ്കീർത്തനം, നവംബർ 25നു വസായിലെ കലാകാരൻമാരും മുംബൈയിലെ അറിയപെടുന്ന ഓർക്കസ്ട്രാ ടീമും ചേർന്ന് അവതരിപ്പിക്കുന്ന പാട്ടരങ്ങ്, നവംബർ 26നു ഉച്ചക്ക് 2 മണി മുതൽ മുംബൈയിൽ നിന്നുള്ള വിവിധ ടീമുകൾ മാറ്റുരക്കുന്ന കൈകൊട്ടിക്കളി മത്സരം, നവംബർ 26നു വൈകീട്ട് 7.30മുതൽ വളർന്നു വരുന്ന സോപാന സംഗീത കലാകാര സഹോദരങ്ങളായ ഐരണീശ്വരം വിഷ്ണു സുരേഷും സഹോദരി കുമാരി വൈദേഹി സുരേഷും ചേർന്ന് അവതരിപ്പിക്കുന്ന സോപാനഗീതാഞ്ജലി.

ഫെബ്രുവരി 9,10,11 തീയതികളിൽ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ 2024, ഫെബ്രുവരി 9നു വെള്ളിയാഴ്ച വൈകീട്ട് 6.30മുതൽ ദേശിയ അവാർഡ് ജേതാവും പിന്നണി ഗായകനും കർണാടക സംഗീതജ്ഞനനുമായ പി.ഉണ്ണികൃഷ്ണൻ നയിക്കുന്ന സംഗീതകച്ചേരി. ഫെബ്രുവരി 10നു ശനിയാഴ്ച വൈകീട്ട് 5.30 മണിമുതൽ പുതുക്കോട് ഉണ്ണികൃഷ്ണമാരാരും അമിത് രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക.

8 മണിമുതൽ നൃത്ത രംഗത്തെ മൂന്നു തലമുറയിൽപെട്ട കലാകാരികൾ കലാമണ്ഡലം സുമതി ടീച്ചറും, ടീച്ചറുടെ മകളും പ്രശസ്ത നർത്തകിയും സിനിമതാരവും ആയ ആശ ശരത്തും മകളും നർത്തകിയുമായ ഉത്തര ശരത്തും ഒരേ വേദിയിൽ അണിനിരക്കുന്ന നൃത്തസന്ധ്യ, ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് 6.30 മുതൽ കഥകളി ലോകത്തെ തലമുതിർന്ന കലാകാരൻമാർ അണിനിരക്കുന്ന കർണ്ണശപഥം കഥകളി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ കർണനും മാർഗി വിജയകുമാർ കുന്തിയും കലാമണ്ഡലം ഗോപാലകൃഷ്ണൻ ദുര്യോദനനായും കലാക്ഷേത്രം രഞ്ജീഷ് നായർ ദുശാസ്സനനായും കലാക്ഷേത്രം ശില്പവാര്യർ ഭാനുമതിയായും രംഗത്ത് എത്തുമ്പോ കഥകളി സംഗീതത്തിലെ പ്രശസ്ത കലാകാരൻമാരായ

കലാമണ്ഡലം ഗിരീശൻ, കോട്ടക്കൽ മധു നെടുമ്പള്ളി രാംമോഹൻ എന്നിവർ കഥകളിപദവുമായും കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും കലാമണ്ഡലം രാജനാരായണൻ മദ്ദളത്തിലും വേദിയിൽ എത്തുപ്പോൾ മുംബൈക്ക് മറക്കാൻ കഴിയാത്ത ഒരു കഥകളി വേദി ആവും ഒരുങ്ങുക. വസായ് ഫൈൻ ആർട്സ് സൊസൈറ്റി ഒരുക്കുന്ന പരിപാടികൾക്ക് പ്രവേശനം സൗജന്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com