വാസന്‍ വീരച്ചേരിയുടെ കഥാസമാഹാരത്തിനു പുരസ്‌കാരം

ചടങ്ങ് നടന്നത് തിരുവനന്തപുരം എസ്എന്‍ഡിപി ഹാളില്‍
Vasan Veerachery's story collection wins award

വാസന്‍ വീരച്ചേരിയുടെ കഥാസമാഹാരത്തിന് കാക്കനാടന്‍ പുരസ്‌കാരം

Updated on

മുംബൈ: വാസന്‍ വീരച്ചേരിയുടെ കഥാസമാഹാരത്തിന് കാക്കനാടന്‍ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം എസ്എന്‍ഡിപി ഹാളില്‍ നടന്ന നവഭാവന ചാരിറ്റിറ്റബിള്‍ ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷവേളയിലാണ് പുരസ്‌കാര വിതരണം നടത്തി.

മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് പുരസ്‌കാരം കൈമാറി.2024 ഡിസംബറില്‍ പുറത്തിറങ്ങിയ 11 ചെറുകഥകള്‍ അടങ്ങുന്ന സ്വപ്നങ്ങള്‍ക്കുമപ്പുറം എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. പയ്യന്നൂര്‍ സ്വദേശിയാണ് നവിമുംബൈ ഉള്‍വയില്‍ വസിക്കുന്ന വാസന്‍ വീരച്ചേരി.

പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ജോര്‍ജ് ഓണക്കൂര്‍, കവിയും സിനിമാഗാന രചയിതാവുമായ പ്രഭാവര്‍മ്മ, സാഹിത്യകാരന്‍ കാര്യവട്ടം ശ്രീകുമാര്‍, സംവിധായകനും അഭിനേതാവുമായ അഡ്വ: ക്രിസ് വേണുഗോപാല്‍, അഭിനേത്രി ദിവ്യ വേണുഗോപാല്‍, കാഥികനും സീരിയല്‍ സിനിമ അഭിനേതാവുമായ വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ തിരുമല ശിവന്‍ കുട്ടി തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബ്ന്ധിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com