വാഷി ശാഖയിൽ എട്ടാമത് പ്രതിഷ്ഠാവാർഷികം ഞായർ, തിങ്കൾ ദിവസങ്ങളിൽ

വാഷി ശാഖയിൽ എട്ടാമത് പ്രതിഷ്ഠാവാർഷികം ഞായർ, തിങ്കൾ ദിവസങ്ങളിൽ

നവിമുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട വാഷി ശാഖയോഗം, വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എട്ടാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠ വാർഷിക മഹോത്സവം കോപ്പർ ഖൈർണയിലെ സെക്റ്റർ പന്ത്രണ്ടിലുള്ള വരദ വിനായക് അപ്പാർട്മെന്റിലെ ശാഖായോഗം ഗുരുമന്ദിരത്തിൽ വെച്ച് ഈ മാസം 17 നും 18നും വിനീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകളോടെ നടത്തപ്പെടുന്നു.

ആദ്യദിവസമായ ഞായറാഴ്ച്ച മഹാഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, സർവ്വഐശ്വര്യ പൂജ അന്നദാനം എന്നിവയും രണ്ടാം ദിനമായ തിങ്കളാഴ്ച്ച അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുഭഗവത പാരായണം, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജയും നടത്തപ്പെടും തുടർന്ന് അന്നപ്രാസാദവും ഉണ്ടായിരിക്കുമെന്ന് ശാഖായോഗം സെക്രട്ടറി എം.ജയകുമാർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com