

മലാഡ് കുരാര്‍ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണം
മലാഡ്: കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങളുമായി മലാഡ് കുരാര്‍ ഗുരു ശാരദാ മഹേശ്വര ക്ഷേത്രം. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6 മുതലാണ് ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
ചടങ്ങുകള്‍ക്ക് ഡോക്റ്റര്‍ പ്രതീഷും ക്ഷേത്രം മേല്‍ശാന്തിയും ചേര്‍ന്ന് മുഖ്യ കാര്‍മികത്വം വഹിക്കും. ഭക്തര്‍ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി യൂണിറ്റ് സെക്രട്ടറി വിനേഷ് പി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9920437595, 9869328768